Monday, September 10, 2007

കരയരുത്

ഇളവെയിലേറ്റു കിടക്കുന്ന പാതകളെ കെട്ടിപുണര്‍ന്നുകൊണ്ട് ഗുരുപവനപുരിയിലെക്കു എറണാങ്കുളം പാസഞര്‍ തീവണ്ടി നീങ്ങുകയാണു,തീവണ്ടിയില്‍ ആകെ ബഹളം,രാവിലെ സാസ്കാരിക തലസ്ഥാനത്തെക്കു നിത്യവ്രത്തിക്കു പിച്ചെയെടുക്കാന്‍ പൊയ എല്ലാവരും എല്ലാ ധര്‍മ്മക്കാരും ഉണ്ട് തീവണ്ടിയില്‍,എല്ലാവരുടെയും മുഖതുമുണ്ട് സന്തൊഷത്തിന്റ കണികള്‍,ചെക്കിങ്ങ് സാധാരണ ഇല്ലാത്ത്തുകൊണ്ട് അധികമാരും ടിക്കറ്റ് എടുത്തിട്ടില്ല.എന്റ സീസ്ണ്‍ ടിക്കറ്റ് കഴിഞ്ഞിട്ടില്ലെന്നാണ് തൊന്നുന്നത്,വണ്ടി ഗുരുവായൂര്‍ സ്റ്റേഷന്‍ എത്തിതുടങ്ങിയിരിക്കുന്നു,6 ദിവസ്ത്തിനു ശേഷം ആണു വീട്ടിലെക്കു വരുന്നത്,“കണല്‍ക്കാറ്റ്” എന്ന കണ്ണീര്‍ സീരിയലിന്റെ പ്രാ‍രബപ്രവര്‍ത്തനങ്ങളായി എറണാങ്കുളത്തായിരുന്നു.വൈകുന്നേരമം 6.30മണിയായിരിക്കുന്നു ട്രയിനില്‍ നിന്നു ഇറങ്ങി പതിയെ വീട്ടിലെക്കു നടന്നു.
2 ദിവസം ആയി വീട്ടിലെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് .2 ദിവസം മുന്‍പ് വിളിച്ചതാണ്,(മൊബൈല്‍ ഒന്നും അത്ര പ്രചാരത്തിലായിട്ടില്ല),വീട്ടിലെക്കു അടുക്കുമ്പൊഴെക്കും മനസ്സിനുള്ളില്‍ ഒരു ടെന്‍ഷന്‍ ഞാന്‍ സിനിമാ...സീരിയല്‍ എന്നൊക്കെ പറഞ്ഞു നടക്കുന്നത് അമ്മക്ക് ഇത്ര ഇഷടമല്ല.(പീഡന കഥകള്‍ അന്നും കുറച്ചൊക്കെ പ്രചാരത്തിലുണ്ട്).പലരുടെയും വീട്ടിനു പുറത്ത് വിളക്ക് വെച്ചിരിക്കുന്നു.വീട്ടിലെത്തിയ എനിക്കു തുളസിത്തറരിലെ വിളക്കു കാണുന്നില്ല, ഇതെന്തു പറ്റി.....വീട്ടിലെക്കു കയറാന്‍ തുടങ്ങിയതും അകത്തുനിന്നും ഒരു തേങ്ങല്‍ കേള്‍ക്കുന്നു.....മനസ്സു പതറി എന്തൊ സംഭവിച്ചിരിക്കുന്നു....തേങ്ങലിന്റെ ശബ്ധം കൂടുന്നു....2 ദിവസ്ത്തിനുള്ളില്‍ എന്താ സംഭവിച്ചത് എന്റെ ഈശ്വരാ........ഒറ്റ ഓട്ടത്തിനുള്ളില്‍ വീട്ടിനുള്ളില്‍ എത്തിയ എന്റെ കണ്ണുകള്‍ പരതി അമ്മ നിലത്തിരിക്കുന്നു കണ്ണില്‍ നിന്നു വെള്ളം ഇറ്റു വീഴുന്നുണ്ട് അരണ്ട വെളിച്ചത്തില്‍ അച്ചച്ചനെയും കണ്ടു ആരും എന്നൊടൊന്നും മിണ്ടുന്നില്ല....
എന്തു പറ്റി..?
എന്താ പറ്റേ.....?
അചച്ചന്‍ പറഞ്ഞു “ഹരി മരിച്ചു” ........(മനസ്സില്‍ അറിയാവുന്ന ഹരിമാരൊക്കെ നിറഞ്ഞുനിന്നു)
ഏത ഹരി..
അമ്പാടിയിലെ ഹരി (അമ്മ തേങ്ങലിനിടയില്‍ പറഞ്ഞു).
അമ്പാടിയിലെ ഹരിയൊ അതാരാ.......
ഇന്തു വിന്റെ ഭര്‍ത്താവ് ...(ഒരു കുഞ്ഞു ശബ്ധം...സൂക്ഷിച്ചു നൊക്കി വെളിച്ചക്കുറവിനിടയില്‍ ആളെ പിടികിട്ടി അടുത്ത വീട്ടിലെ “ അഞ്ജലി”യാണ്)
എനിക്കു മനസ്സിലായില്ല ഹരിയെ.......
കുഞ്ഞു സബ്ധം വീണ്ടും ഉയര്‍ന്നു “ജയേട്ടാ ഇതു “സ്ത്രീ” സീരിയലിലെ ഹരിയാ....”
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണ അവത്ഥയായിരുന്നു എനിക്കു.